roll


* സംസ്കൃത പഠനം ഇനി ഒന്നാം ക്ലാസ് മുതല്‍ *संस्कृत प्रशिक्षणम्-21 മുതല്‍ *

.

Friday, December 7, 2018

സംസ്കൃത കലോത്സവം നടക്കുന്ന വേദികൾ
2018 ഡിസംബർ 8 
വേദി 16 കിടങ്ങാംപറമ്പ് LPS ഹാൾ
ഗാനാലാപനം HS B  9 Am
ഗാനാലാപനം HS G 11 Am
അഷ്ടപദി       HS B  1 pm
അഷ്ടപദി       HS G   4 PM

വേദി 17 കാർമ്മൽ സ്കൂൾ ഹാൾ
പദ്യം ചൊല്ലൽ.    9 Am
പ്രഭാഷണം          11 AM
ചമ്പു പ്രഭാഷണം 2 pm
പ്രശ്നോത്തരം    4 pm

വേദി 4 TDHSS
കൂടിയാട്ടം              2 pm HSS

2018 ഡിസംബർ 9
വേദി 16 കിടങ്ങാംപറമ്പ് LPS
പാഠകം 9 AM HS B
പാഠകം 1 PM  HS G
അക്ഷര ശ്ലോകം HS 3 pm

വേദി 8 സെന്റ് ആൻറണീസ് HS ആഡിറ്റോറിയം
കൂടിയാട്ടം - HS 2 pm

Friday, March 20, 2015

फलानि

फलानि
Fruits name in Sanskrit


Friday, April 4, 2014

കണ്ടു പിടുത്തങ്ങളുടെ പെരുമഴ വന്നത് ...എല്ലാം ഭാരത ഗ്രന്ഥങ്ങളില്‍ നിന്ന്

മുഗളന്മാര്‍ ഭാരതം ആക്രമിച്ചപ്പോള്‍ ആദ്യം ചെയ്തത് ഇവിടെ ഉള്ള ലൈബ്രറികള്‍ ,പുസ്തകങ്ങള്‍ ,സംസ്കൃത
ഗ്രന്ഥങ്ങള്‍ കാണുന്നത് ഒക്കെ തി ഇടുക എന്നാതാണ് ..
എന്ന് പറഞ്ഞാല്‍ ഒരു ജനതയുടെ സംസ്കാരം ..ആയിര
കണക്കിന് വര്ഷം കൊണ്ട് ..ഋഷിമാര്‍ എഴുതിയ ആ
ഗ്രന്ഥങ്ങള്‍ നശിക്കുമ്പോള്‍ ..ഇവിടെ ..ഇങ്ങനെ ഒരു
സംസ്കാരം തന്നെ... ഇവിടെ ഇല്ലായിരുന്നു എന്ന്
കണ്ടു പിടുത്തങ്ങളുടെ ഒരു പെരുമഴ
തന്നെ വന്നത് ...എല്ലാം ഭാരത ഗ്രന്ഥങ്ങളില്‍ നിന്ന്

വരും തലമുറ കരുതുതാന്‍ വേണ്ടി ആയിരുന്നു ..നളന്ദ
കത്തിച്ചിട്ടു ..മൂന്നു മാസം എടുത്തു കത്തി തീരാന്‍ ...എന്നാല്‍ ..ബ്രിട്ടിഷ് ചെയ്തത്.... കിട്ടുന്നത് എല്ലാം ..കൊണ്ട് പോകുക എന്നതാണ് ..അതിപ്പം കുരു മുളകും ,ഏലം തൊട്ടു അമ്പലങ്ങളിലെ സ്വര്‍ണ്ണം ,വെള്ളി ..അങ്ങനെ എല്ലാം ..പക്ഷെ മുഗലന്മാരെ
പോലെ കാടന്മാര്‍ അല്ലെങ്കില്‍ അക്ഷര വിരോധികള്‍
ആയിരുന്നില്ല അവര്‍..അല്ലെങ്കില്‍ ...അക്ഷരത്തെ ..അത്
തങളുടെ സ്വാര്ധതക്ക് വേണ്ടി ആണ് എങ്കില്‍ പോലും ..
സംസ്കൃത ഗ്രന്ഥങ്ങള്‍ ..ആയിര കണക്കിന് ഗ്രന്ഥങ്ങള്‍
.....കപ്പലുകളില്‍ കടത്തി അവര്‍ ...ഇന്നും പല ബ്രിട്ടിഷ് ലൈബ്രറികള്‍ ..സംസ്കൃത ഗ്രന്ധങ്ങളുടെ ഭാടണ്ടാരം ആണ് ....കൂടാതെ നമ്മുടെ കൊഹിന്നൂര്‍ രാത്ങ്ങള്‍ എല്ലാം ...
അങ്ങനെ ആ
സംസ്കൃത ഗ്രന്ഥങ്ങള്‍ പഠിച്ചു ..അത് പഠിക്കാന്‍ വേണ്ടി
തന്നെ അനേകം സംസ്കൃത പണ്ഡിതന്മാരെ അവര്‍ ഇവിടുന്നു
കൊണ്ട് പോയി ..അവര്‍ അത് പടിച്ചതിന് ശേഷം ആണ് ..
പിന്നെ അവരുടേതായി കണ്ടു പിടുത്തങ്ങളുടെ ഒരു പെരുമഴ
തന്നെ വന്നത് ...എല്ലാം ഭാരത ഗ്രന്ഥങ്ങളില്‍ നിന്ന് തന്നെ ....
നമ്മള്‍ സക്സൃതത്തെ ഉപേക്ഷിച്ചു ...മതേതരം എന്ന് പറഞ്ഞു ....നമ്മുടെ ഒന്നിനെയും അന്ഗീകരിക്കാതെ ..അവഹെളിച്ച്ചു ഒരു തലമുറ ഉണ്ടായി ...ഫലം ...നമ്മുടെ എന്ന് പറയാന്‍ ഒന്നും ഇല്ലാതായി ....സംസ്കൃതം ഉണ്ടായ ഭൂമിയില്‍ ..ഇന്ന് ആ ഭാഷ മരണത്തില്‍ ആണ് ....ആയിരകണക്കിന് വര്‍ഷങ്ങള്‍ ആയി സംസാര ഭാഷ ആയിരുന്ന സംസ്കൃതം ഭാരതത്തില്‍ ....അത് കൊണ്ട് തന്നെ ഗ്രന്ഥങ്ങള്‍ എല്ലാം സംസ്കൃതത്തില്‍ ആയിരുന്നു ...എന്നാല്‍ നമുക്ക് വേണ്ട പക്ഷെ നമ്മളെ അടക്കി ഭാരിച്ച ബ്രിട്ടന് വേണം ....അവര്‍ അവരുടെ സ്കൂളുകളില്‍ സംസ്കൃതം നിര്‍ബന്ധമാക്കി ..എന്ന് പറഞ്ഞാല്‍ സായിപ്പു കുഞുങ്ങള്‍ എല്ലാം ഇനി സംസ്കൃതം നല്ല പച്ച വെള്ളം പോലെ പറയും ...അവരുടെ കയ്യില്‍ ഇരിക്കുന്ന സംസ്കൃത ഗ്രന്ഥങ്ങള്‍ എല്ലാം വായിച്ചു ..നാളെ പുതിയ കാര്യവും ആയി അവര്‍ വരും ...നമ്മള്‍ അത് കേട്ട് കോള്‍മയിര്‍ കൊളളും ....ഓരോ സ്കൂളും സംസ്കൃതം അധ്യാപകരെ വച്ചു ആണ് പഠിപ്പിക്കുന്നത്‌ ....അവര്‍ക്ക് അറിയാം ഈ ദേവ ഭാഷയില്‍ നിന്നും ഇനിയും പല അമൂല്യമായ സത്യങ്ങളും പുറത്തു വരാന്‍ ഉണ്ട് എന്ന് ..എന്നാല്‍ നമ്മള്‍ അക്ഷര വിരോധികള്‍ ആയ വര്‍ഗീയ വാതികള്‍ ആയ മുഗള്‍ ആക്രമണ കാരികളുടെ ഇഷ്ട്ടം പോലെ .തന്നെ ഇവിടുന്നു സംസ്കൃതത്തെ പടി അടച്ചു വിട്ടു ..എന്നാല്‍ ഈ ഭാരതത്തില്‍ പിറന്ന ഓരോ ഹിന്ദുവും ക്രിസ്ത്യനും മുല്സിമിനും അവകാശപ്പെട്ട ഈ ദേവ ഭാഷ വീണ്ടു എടുക്കേണ്ടത് അല്ലെ ...?
 

Sunday, March 9, 2014

സംസ്കൃതം ഓറിയന്റല്‍ വിദ്യാലയങ്ങളില്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നടപടി - അദ്ധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക്
എറണാകുളം : സംസ്കൃതം ഓറിയന്റല്‍ വിദ്യാലയങ്ങള്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണാന്നും, കേരളത്തിലെ പാരമ്പര്യ സംസ്കൃതപഠനകേന്ദ്രങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കിയ പ്രതിഫലനങ്ങളാണ് ഈ സംസ്കൃതം ഓറിയന്റല്‍ വിദ്യാലയങ്ങളെന്നും ഇതിനെ ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ നടപടി വ്യക്തമായ അജണ്ടകള്‍ നിശ്ചയിച്ചുകൊണ്ടാണെന്നത് പ്രത്യക്ഷമാണെന്നും അതിനെ എന്ത് വില കൊടുത്തും എതിര്‍ക്കണമെന്നും സംസ്കൃതാധ്യാപക ഫെഡറേഷന്റെ സംസ്ഥാനസമിതിയുടെ നേതൃത്വത്തില്‍ നടന്ന 32 ഓളം സംസ്കൃതവിദ്യാലയങ്ങളെ പ്രതിനിധീകരിച്ച ഓറിയന്റല്‍ സ്കൂള്‍ കണ്വെന്‍ഷന്‍ പ്രഖ്യാപിച്ചു.
പ്രക്ഷോഭങ്ങളുട ഭാഗമായി മുഴുവന്‍ ഓറിയന്റല്‍ സ്കൂള്‍ കേന്ദ്രങ്ങളിലും പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കാനും അതോടൊപ്പം വിവിധജില്ലാകേന്ദ്രങ്ങളിലും അദ്ധ്യാപകകൂട്ടായ്മയും സെക്രട്ടറിയേറ്റ് മാര്‍ച്ചും ധ‍‍ര്‍ണ്ണയും അടക്കമുള്ള സമരപരിപാടികള്‍ നടത്താനും കണ്വെന്‍ഷനില്‍ ധാരണയായി.

Friday, February 21, 2014

സംസ്ഥാനസമ്മേളനം


കേരള സംസ്കൃതാധ്യാപക ഫെഡറേഷന്റെ (D&P), 36ാം സംസ്ഥാനസമ്മേളനം 2014 ഫെബ്രുവരി 20,21,22 തീയതികളിലായി പുണ്യപവിത്രഭൂമിയായ പത്തനംതിട്ടയില്‍ ശക്തിഭദ്രനഗറില്‍ (തിരുവല്ല സത്രം ഹാള്‍) നടന്നു. ശാസ്ത്രചൂഡാമണി ഡോ.കെ.പി.കേശവന്‍ നമ്പൂതിരി മണ്ഡപത്തില്‍ KDSTF സംസ്ഥാന പ്രസിഡന്റ് ശ്രീ. കെ.പ്രദീപ് കുമാര്‍ പതാക ഉയര്‍ത്തിയതോടെ ഉദ്ഘാടനസഭ ആരംഭിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീ.പ്രതാപചന്ദ്രവര്‍മ്മ ആദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത് പ്രശസ്തചലച്ചിത്രസംവിധായകന്‍ ശ്രീ.മനോജ് കാനയായിരുന്നു. സംസ്കൃതഭാഷയുടെ പുനരുദ്ധാരണത്തിന് ജനകീയപരിശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹമഭിപ്രായപ്പെട്ടു. ഉച്ചക്കു ശേഷം കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നു വന്ന സംസ്കൃതാധ്യാപകരെ കൊണ്ട് സമ്പന്നമായ സദസ്സില്‍ പ്രതിനിധി സമ്മേളനം നടന്നു. തുടര്‍ന്ന് കലാസന്ധ്യയില്‍ കുറിച്ചിത്താനം ജയകുമാര്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചു.
21 വെള്ളി രാവിലെ ശ്രീ. കവിയൂര്‍ ശിവരാമ അയ്യര്‍ മണ്ഡപത്തില്‍ നടന്ന സംസ്കൃതസംസ്കൃതി സമ്മേളനം അഡ്വ.കെ.ശിവദാസന്‍ നായര്‍ (MLA) ഉദ്ഘാടനം ചെയ്തു ഉച്ചക്കു 1.30നു ശക്തിഭദ്ര മണ്ഡപത്തില്‍ സമാപനസമ്മേളനവും യാത്രയയപ്പുസമ്മേളനവും നടന്നു.

Saturday, February 15, 2014

KSTF D&P എറണാകുളം ജില്ല സമ്മേളനം


KSTF D&P  
എറണാകുളം ജില്ല സമ്മേളനം

കേരള സംസ്കൃതാധ്യാപക ഫെഡറെഷന്‍ (KSTF D&P), എറണാകുളം ജില്ലാ സമ്മേളനം 15/02/2014 ശനിയാഴ്ച കാലത്ത് 10.30 നു എറണാകുളം ഗവണ്മെന്റ് ഗേള്‍സ് യു.പി.ഹാളില്‍ നടന്നു.കേരള സംസ്കൃതാധ്യാപക ഫെഡറെഷന്‍ ജില്ല പ്രസി ഡന്റ്   ശ്രീ അയ്യമ്പുഴ ഹരികുമാര്‍ ആദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ KSTF സംസ്ഥാന സെക്രട്ടറി സി. പി. സനല്‍ ചന്ദ്രന്‍ ഉദ്ഘാടനകര്‍മ്മവും മുഖ്യപ്രഭാഷണവും നിര്‍വ്വഹിച്ചു. പ്രതാപന്‍ സ്വാഗതവും, രജീഷ് കെ.വി. വാര്‍ഷിക റിപ്പോര്‍ട്ടും, സംസ്ഥാനകമ്മറ്റിയംഗം ശ്രീമതി പി. രതി പ്രമേയവും അവതരിപ്പിച്ചു.  സവ്വീസില്‍ നിന്നു വിരമിക്കുന്ന സംസ്കൃതാധ്യാപകരെ ആദരിക്കുകയും , അകാലത്തില്‍ മരണപ്പെട്ട ഇടപ്പള്ളി ഗവ. ഹൈസ്ക്കൂള്‍ സംസ്കൃതം അധ്യാപിക മഞ്ജു എ., വിരമിച്ച സംസ്കൃതം അധ്യാപകന്‍  പ്രഭാകരന്‍ എന്നിവര്‍ക്ക് അനുശോചനവും രേഖപ്പെടുത്തി.
ചടങ്ങില്‍ വിശ്വജ എസ്.നായര്‍ കൃതജ്ഞതരേഖപ്പെടുത്തി. വിശ്വജ എസ്.നായര്‍ കൃതജ്ഞതരേഖപ്പെടുത്തി.


Friday, February 14, 2014

KSTF D&P എറണാകുളം ജില്ല സമ്മേളനം

എറണാകുളം ജില്ല KSTF D&P യുടെ ജില്ല സമ്മേളനം 15/02/2014 ശനിയാഴ്ച  കാലത്ത്  10 മണിക്ക്  GGHSS  എറണാകുളം UP ഹാളിൽ നടക്കും. എല്ലാ സംസ്കൃത അധ്യാപകര്ക്കും സുസ്വാഗതം